പകൽ ചുട്ടുപൊള്ളുന്ന ചൂടും രാത്രിയിൽ തണുപ്പുമായി തുടരുന്ന കാലാവസ്ഥയിൽ മേഖലയിലെ കൃഷിയിടങ്ങളിൽ തീപിടുത്തം വ്യാപകമാവുകയാണ്. ജനുവരി ഫെബ്രുവരി രണ്ട് മാസങ്ങളായി നൂറിൽ അധികം സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി.മാർച്ച് മാസമായതോടു കൂടി അതിൽ ഗണ്യമായ വർദ്ധനവും ഉണ്ടായി. ഒരു ദിവസം തന്നെ ഒരേ സമയത്ത് പല സ്ഥലങ്ങളിൽ ഓടിയെത്താനായി പാട് പെടുകയാണ് അഗ്നി രക്ഷാ സേന. തീ പിടിക്കുന്നു എന്ന ഫോൺ കോളുകൾ എത്തിയാൽ തന്നെ ഓടിയെത്താൻ ആവശ്യത്തിനു വാഹനങ്ങളും ആൾബലം ഇല്ലാതെ കുഴങ്ങുകയാണ് ഇരിട്ടി പേരാവൂർ മേഖലയിലെ സേനാംഗങ്ങൾ .കൂടുതൽ കുന്നുകളും മലകളും ദുർഘടം പിടിച്ച ഊടുവഴികളും നിറഞ്ഞ പ്രദേശങ്ങളാണ് മലയോരത്തിന് ഉള്ളത്.പത്ത് പതിനഞ്ച് ഇടങ്ങളിൽ ഒരേ സമയം തീപിടുത്തം ഉണ്ടായാൽ രക്ഷാനിലയക്കാർ കുഴയുകയാണ്.ഒരിടത്തെ തീയണച്ച് ഒരിടത്ത് എത്തിയാൽ മറ്റൊരിടം കത്തിയമർന്നു കഴിയും.പരമാവധി ഓടി തളരുകയാണിവർ.അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് സംഘവും അതിലുപരി നാട്ടുകാരും ഇവരുടെ കൂടെ ചേരുന്നതിനാൽ ദുരന്തവ്യാപ്തി കുറയ്ക്കുവാൻ കഴിയുന്നു.
Agni Raksha Sena runs to save the burnt Marunna hill